കോളേജ് മാറ്റത്തിന് കൂടുതൽ അവസരം

Saturday 14 March 2026 12:17 AM IST

തിരുവനന്തപുരം: നാലു വർഷ ബിരുദ വിദ്യാർത്ഥികൾക്ക് കോളേജ് മാറ്റത്തിന് അവസരം ലഭിക്കും.ഇനി മുതൽ 4,6,7 സെമസ്റ്ററുകളുടെ ആരംഭത്തിലും കോളേജ് മാറ്റത്തിന് അപേക്ഷിക്കാം.നിലവിൽ 3,5 സെമസ്റ്ററുകളിൽ മാത്രമാണ് കോളേജ് മാറ്റത്തിനുള്ള അനുമതി.പഠിക്കുന്ന കോളേജിൽ ഓണേഴ്സ് വിത്ത് റിസർച്ച് ചെയ്യാൻ സൗകര്യം ഇല്ലെങ്കിൽ അത്തരം സൗകര്യം ഉള്ള കോളേജിലേക്കാണ് ഏഴാം സെമസ്റ്ററിൽ മാറാനാവുക.പഠിക്കുന്ന അതേ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കാണ് കോളേജ് മാറാൻ സാധിക്കുക.ഇതിനായി സംസ്ഥാന തല മോണിറ്ററിംഗ് സമിതി നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചു.മുൻപ് പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും കൃത്യ സമയത്ത് നടക്കാത്തതിനാൽ കോളേജ് മാറ്റത്തിൽ പ്രതിസന്ധികളേറെയായിരുന്നു.