എൻജിനിയറിംഗ്, ഫാർമസി: അപേക്ഷ പരിശോധിക്കാം
Saturday 14 March 2026 12:19 AM IST
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവർക്ക് പേര്,ഫോട്ടോ,ഒപ്പ്,പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയിലെ പിഴവുകൾ പരിശോധിക്കുന്നതിനും തിരുത്തുന്നതിനും അവസരം. www.cee.kerala.gov.inൽ ‘KEAM-2026 Candidate Portal’ എന്ന ലിങ്ക് വഴി അപേക്ഷാ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം. പ്രൊഫൈൽ പേജിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ പോരായ്മകൾ ഉള്ളവർക്ക് ‘Memo details’ എന്ന മെനു ക്ലിക്ക് ചെയ്ത് അവ മനസ്സിലാക്കാം. തിരുത്തലുകൾ ആവശ്യമുള്ളവർ ശരിയായ ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവ 21ന് വൈകിട്ട് അഞ്ചിനകം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾ വെബ്സൈറ്റിൽ.