കൊല്ലം നഗരത്തിൽ റൂട്ട് മാർച്ച്

Saturday 14 March 2026 12:34 AM IST

കൊ​ല്ലം: സം​സ്ഥാ​ന നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം സി​റ്റി പൊ​ലീ​സും കേ​ന്ദ്ര​സാ​യു​ധ​സേ​ന വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ന​ഗ​ര​ത്തിൽ റൂ​ട്ട് മാർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തിൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സെൻ​ട്രൽ ഇൻ​ഡ​സ്​ട്രി​യൽ സെ​ക്യൂ​രി​റ്റി ഫോഴ്​സി​ലെ സേ​നാം​ഗ​ങ്ങ​ളും അ​ണി​നി​ര​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ട് 4 ഓ​ടെ ജി​ല്ലാ സാ​യു​ധ ക്യാ​മ്പിൽ നി​ന്ന് ആ​രം​ഭി​ച്ച റൂട്ട് മാർച്ച് വി പാർ​ക്ക് വ​ഴി റെ​യിൽ​വേ സ്റ്റേ​ഷൻ ചു​റ്റി ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നിൽ എ​ത്തു​ക​യും തു​ടർ​ന്ന് കെ.എ​സ്.ആർ.ടി.സി ബ​സ് സ്റ്റാൻ​ഡിലെ​ത്തി ചി​ന്ന​ക്ക​ട ന​ഗ​രം ചു​റ്റി കൊ​ല്ലം ബീ​ച്ചിൽ സ​മാ​പി​ച്ചു. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ഹേ​മ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തിൽ അ​ഡീിഷ​ണൽ എ​സ്.പി ദി​നിൽ, കൊ​ല്ലം എ.സി.പി രാ​ജേ​ഷ്, സ്‌​പെ​ഷ്യൽ ബ്രാ​ഞ്ച് എ.സി.പി ജോ​സ് ഫി​ലി​പ്പ്, എ.എ​സ്.പി അ​മൃ​ത എ​ന്നി​വർ സേ​നാം​ഗ​ങ്ങ​ളെ ന​യി​ച്ചു. അ​സി. ക​മാൻ​ഡന്റ് വി​ന​യ് തൻ​വാ​റി​ന്റെ നേ​തൃ​ത്വ​ത്തിൽ ഇൻ​സ്‌​പെ​ക്ടർ റാ​ഫി​യാ​ണ് ഒ​രു ക​മ്പ​നി ഇൻ​ഡ​സ്​ട്രി​യൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സ് സേ​നാം​ഗ​ങ്ങ​ളെ ന​യി​ച്ച​ത്.