നടരാജഗുരു അനുസ്മരണം

Saturday 14 March 2026 12:58 AM IST

വർക്കല: നാരായണ ഗുരുവിന്റെ ശിഷ്യനും നാരായണ ഗുരുകുല സ്ഥാപകനുമായ നടരാജഗുരുവിന്റെ 54-ാം സമാധി ദിനത്തോടനുബന്ധിച്ച് സമാധിസ്ഥാനമായ വർക്കല നാരായണ ഗുരുകുലം ബ്രഹ്മവിദ്യാമന്ദിരത്തിൽ 22ന് രാവിലെ 9.30ന് അനുസ്മരണ

സമ്മേളനം നടക്കും.

നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനി നാരായണപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മുഖ്യപ്രഭാഷണം നടത്തും.പി.കെ.സാബു രചിച്ച പുരുഷാർത്ഥം ഒരു സൗന്ദര്യശാസ്ത്രം എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്യും.