വന്യജീവി ആക്രമണ മരണം :ധനസഹായം 14 ലക്ഷമാക്കി

Saturday 14 March 2026 12:59 AM IST

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 10 ലക്ഷത്തിൽ നിന്ന് 14 ലക്ഷമാക്കി ഉയർത്തി മന്ത്രിസഭാ യെഗം.10 ലക്ഷം വനം വകുപ്പും നാലു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും നൽകും. വന്യജീവി ആക്രമണത്തിൽപ്പെടാത്ത, തേനിച്ച,കടന്നൽ കത്തേറ്റു മരിക്കുന്നവരുടെ കുടുംബത്തിനു നൽകുന്ന നഷ്ടപരിഹാരത്തുക നാലിൽ നിന്ന് 10 ലക്ഷമായും വന്യജീവി ആക്രമണത്തിൽ പരിക്കേറ്റുവർക്കുള്ള സഹായം ഒരു ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷമായും ഉയർത്തി. നിസ്സാരപരിക്കേൽക്കുന്നവർക്ക് പരമാവധി ഒരു ലക്ഷം

വരെ സഹായം നൽകും.