സീതാകാന്ത മഹാപത്രയ്ക്കും സച്ചിദാനന്ദനും കുമാരനാശാൻ കവി പുരസ്കാരം

Saturday 14 March 2026 1:09 AM IST

തിരുവനന്തപുരം:തോന്നയ്ക്കൽ കുമാരനാശാൻ ദേശിയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ കുമാരനാശാൻ ദേശിയ കവി പുരസ്കാരം ഒറിയാ കവി സീതാകാന്ത മഹാപത്രയ്ക്കും കുമരനാശാൻ മലയാള കവി പുരസ്കാരം കെ.സച്ചിദാനന്ദനും അർഹനായി.ദേശിയ കവി പുരസ്കാരത്തിന് അഞ്ച് ലക്ഷം രൂപയും മലയാള കവി പുരസ്കാരത്തിന് മൂന്ന് ലക്ഷം രൂപയുമാണ് സമ്മാന തുക.കെ.ജയകുമാർ അദ്ധ്യക്ഷനായ ഡോ.ജോർജ് ഓണക്കൂർ,​ഡോ.കെ.എസ്.രവികുമാർ,​ഡോ.മ്യൂസ് മേരിജോർജ് എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.ഏപ്രിൽ 12ന് തോന്നയ്ക്കലിൽ നടക്കുന്ന 153-ാമത് കുമരനാശാൻ ജന്മവാർഷിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.