അഞ്ചുപേർക്ക് പുതുജീവനേകി ബിനു യാത്രയായി; സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം
Saturday 14 March 2026 8:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി എസ് ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഇതിലൂടെ അഞ്ചുപേർക്കാണ് പുതുജീവൻ ലഭിക്കാൻ പോകുന്നത്.
മാർച്ച് പത്ത് ചൊവ്വാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിനുവിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അവയവങ്ങൾ പുതുജീവൻ നൽകും. ഹൃദയം ദാനം ചെയ്യാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞില്ല.