സാധാരണക്കാർക്കും ഇനി സ്വർണം വാങ്ങാം; യുദ്ധം എല്ലാം മാറ്റിമറിച്ചു, വരാൻ പോകുന്നത് കുത്തനെയുള്ള വില ഇടിവ്?

Saturday 14 March 2026 12:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,17,080 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,635 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

18 കാരറ്റ് സ്വർണം ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,025 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 9,365 രൂപയും ഒമ്പത് കാരറ്റിന് 6,035 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജനുവരി 29ലെ റെക്കോർഡ് വിലയായ 1,31,160 രൂപയിൽ നിന്നും ഏകദേശം 14,000 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. ഇന്ന് വെള്ളിവിലയിലും മാറ്റം വന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 275 രൂപയും പത്ത് ഗ്രാമിന് 2,750 രൂപയുമാണ് നിലവിലെ വില.

സ്വർണവിലയിൽ തുടർച്ചയായി ഇടിവ് സംഭവിക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കളിൽ വലിയ ആശ്വാസം നൽകുകയാണ്. അന്താരാഷ്‌ട്ര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഈ പ്രവണത തുടരുമോ എന്നാണ് നിക്ഷേപകർ ഉൾപ്പെടെ ഉറ്റുനോക്കുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വർണവിലയിൽ കുറവ് സംഭവിക്കാം എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.