അങ്കണവാടിയിൽ സാമൂഹിക സേവനം
Saturday 14 March 2026 3:38 PM IST
കൊല്ലം: ശ്രീനാരായണ വനിത കോളേജിലെ ഹിന്ദി, ഫിസിക്കൽ എഡ്യുക്കേഷൻ, ഹോം സയൻസ് വിഭാഗങ്ങളും കമ്മ്യൂണിറ്റി ഹെൽത്ത് ക്ലബും ചേർന്ന് കൊല്ലം കോർപ്പറേഷൻ പതിനാറാം ഡിവിഷൻ ശ്രീരംഗത്ത് മുനിസിപ്പൽ കോളനിയിലെ 138-ാം നമ്പർ അങ്കണവാടിയിൽ സാമൂഹിക സേവന പരിപാടി സംഘടിപ്പിച്ചു.
കോളേജിന്റെ സമൂഹ പങ്കാളിത്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതും അങ്കണവാടിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതുമായിരുന്നു പരിപാടി. കുട്ടികൾക്കും പ്രദേശവാസികൾക്കുമായി ബോധവത്കരണ ക്ലാസുകൾ നടത്തി.
കൊല്ലം കോർപ്പറേഷൻ കൗൺസിലർമാരായ സന്ധ്യ സജീവ്, ടി.ആർ. അഭിലാഷ്, അങ്കണവാടി അദ്ധ്യാപിക രോഹിണി തുടങ്ങിയവർ പങ്കെടുത്തു. ഹിന്ദി വിഭാഗം അദ്ധ്യക്ഷ പ്രൊഫ. മഞ്ജു മേൽനോട്ടം വഹിച്ചു. ഡോ. ജെ. വീണ, സീമ ഗോപിനാഥ്, ഗീതു ജി.പ്രസാദ്, വിഷ്ണുരാജ്, എസ്.എസ്. ബാദുഷാൻ എന്നിവർ ഏകോപനം നിർവഹിച്ചു.