കവിത അഗതിക
ക്ഷീരസാഗരശയന ശ്യാമളകളേബരാ, ഇനിയും നിനക്ക് ദശാവതാരമോ? പല്ലവദ്രുമവനികയിലിന്നും കണ്ണീർപ്പുഴകൾ ഒഴുകുന്നു ആരണ്യഹൃദയ പാതയിലിന്നും പ്രാണേശഗദ്ഗദം ഉയരുന്നു ശാപമോക്ഷം കഴിയുമ്പോൾ പിന്നെയും പൊന്മാനാകുന്നു മാരീചൻ ! മറികടക്കുന്നു ജന്മവാസന കാലം വരയ്ക്കും ലക്ഷ്മണരേഖകൾ. അശ്വമേധയാഗങ്ങളിന്നും അധികാരമോഹികൾ തുടരുന്നു കുളമ്പടികേട്ടു നടുങ്ങുന്ന ഭൂമിയിൽ വഴിതെറ്റുന്നു കർമ്മപഥങ്ങൾ കാലചക്രം തിരിയുമ്പോൾ വേറൊരു പുരാണമായിതും മാറീടുമോ ? മുഴങ്ങുമോവീണ്ടും ചക്രവാളത്തിൽ ദിഗന്തം കുലുങ്ങും വെൺശംഖൊലികൾ ?... ഫോൺ: 9446786724