കിച്ചൻ കോംപ്ലക്സ് പ്രവൃത്തി ഉദ്ഘാടനം

Sunday 15 March 2026 12:21 AM IST
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മാക്കൂട്ടം എ.യു.പി സ്കൂള്‍ കിച്ചന്‍ കോംപ്ലക്സിന്‍റെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിക്കുന്നു

കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ മാക്കൂട്ടം എ.യു.പി സ്‌കൂൾ കിച്ചൻ കോംപ്ലക്സ് പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കോംപ്ലക്സ് നിർമ്മിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ഷൗക്കത്തലി, എ നിഖിൽ, എ.പി അഷ്രഫ്, മാനേജർ വി.പി സഫിയ, കെ.എം ജംസിൽ, കെ.എം ഗിരീഷ്, കെ.സി രാജൻ, കോണിക്കൽ സുബ്രഹ്മണ്യൻ, ടി കോയ, കെ യൂസുഫ്, എം.കെ മുഹമ്മദ്, എ.പി ബാലൻ, ഒ.കെ സൗദാബീവി എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് ഒ.കെ ഷൗക്കത്തലി സ്വാഗതവും പ്രധാനാദ്ധ്യാപകൻ ഇ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.