വ്യവസായ ശിൽപശാല സംഘടിപ്പിച്ചു

Sunday 15 March 2026 12:05 AM IST

പട്ടാമ്പി: കപ്പൂർ പഞ്ചായത്തിലെ ജില്ല വ്യവസായ വാണിജ്യ വകുപ്പ് കപ്പൂർ പഞ്ചായത്തിലെ യുവ സംരംഭകർക്കായി സംഘടിപ്പിച്ച ശിൽപശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാറയിൽ രാജീവ് അദ്ധ്യക്ഷനായി. അലി കുമരനല്ലൂർ, ഷരീഫ് അന്നിക്കര, ഷിഹാബ് കൊള്ളൂ നൂർ, ടി.ടി.നസീമ, എം.എം.അഷ്രഫ്, വ്യവസായ വികസന ഓഫീസർ വി.കിരൺ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് നസീം (ഡിജിറ്റൽ മാർക്കറ്റിംഗ്) എ.ദിൽഷ, (ബാങ്കിംഗ്) എന്നിവർ ക്ലാസെടുത്തു.