റോഡ് ഉദ്ഘാടനം ചെയ്തു

Sunday 15 March 2026 12:07 AM IST

ശ്രീകൃഷ്ണപുരം: പൊതുമരാമത്ത് വകുപ്പ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 2.5 കോടി രൂപ ചെലവഴിച്ചു ബി.എം.എൻഡ് ബി.സി നിലവാരത്തിൽ നിർമ്മിച്ച കരിമ്പുഴ-കൂട്ടിലക്കടവ് റോഡ് മന്ത്രി പി.മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ.പ്രേംകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി, പൊതുമരാമത്ത് വകുപ്പ് അസി.എക്‌സി.എൻജിനീയർ വി.മനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അശോക് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം എ.കെ.ഷീലാദേവി,പഞ്ചായത്ത് അംഗങ്ങളായ ടി.ഷീജ,പി.മല്ലിക,ബാലൻ എം, പിഡബ്ല്യൂഡി അസി.എൻജിനീയർ എം.കെ.ഷാജി സംസാരിച്ചു.