എസ്.ഡി.പി.ഐ പ്രതിഷേധിച്ചു
Sunday 15 March 2026 12:02 AM IST
കൊടുവള്ളി: ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം മുൻനിർത്തി വിപണിയിൽ നടക്കുന്ന കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഗ്യാസ് സിലിണ്ടർ വിതരണത്തിലെ സുതാര്യത ഉറപ്പാക്കി ജനങ്ങൾക്ക് ആവശ്യമായ സിലിണ്ടറുകൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ടിപി.യൂസുഫ്, സെക്രട്ടറി ഇ.പി.എ റസാഖ്, ഒ.എം. സിദ്ധീഖ്, കൊന്തളത്ത് റസാഖ് , റഈസ് നരിക്കുനി, എം. ഗഫൂർ, പാപ്പി അബൂബക്കർ, വി.കെ ഇബ്രാഹിം, സലാം കാക്കേരി, ഷാഫി തുടങ്ങിയവർ നേതൃത്വം നൽകി.