ബയോബിൻ ഉദ്ഘാടനം

Sunday 15 March 2026 1:22 AM IST

അങ്കമാലി: അങ്കമാലി നഗരസഭയിലെ വീടുകളിലേയ്ക്കുള്ള ബയോബിൻ വിതരണം നഗരസഭാ ചെയർപേഴ്‌സൺ റീത്ത പോൾ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ വിൽസൺ മുണ്ടാടൻ അദ്ധ്യക്ഷനായി. മാലിന്യ മുക്ത നവകേരളം, സ്വച്ഛ് സർവേക്ഷൻ എന്നിവയുടെ ഭാഗമായി ഗാർഹിക മാലിന്യ സംസ്‌കരണ ഉപാധികളായ ബയോഗ്യാസ് പ്ലാന്റ്. പോട്ട്കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ് ബയോബിൻ എന്നിവ ഭൂരിഭാഗം വീടുകളിലേക്കും വിതരണം ചെയ്തു. 1635 ഗാർഹിക ജൈവമാലിന്യ സംസ്‌കരണ സംവിധാനം കൂടി വിതരണം ചെയ്താൽ സമ്പൂർണ ജൈവമാലിന്യ സംസ്‌കരണ നഗരസഭയായി അങ്കമാലിയെ പ്രഖ്യാപിക്കാൻ കഴിയും. ഗുണഭോക്തൃ വിഹിതം ഒടുക്കി നിശ്ചിത ഫോമും ആധാർ കാർഡിന്റെ പകർപ്പും സഹിതം അപേക്ഷിക്കാവുന്നതാണന്ന് ചെയർപേഴ്‌സൺ അറിയിച്ചു.