മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

Sunday 15 March 2026 12:35 AM IST
പുഴക്കാട്ടിരി വാർഡ് 12 ലെ ആശുപത്രിപ്പടി ശിവക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച സോളാർ മിനി മാസ് ലൈറ്റ് ജില്ലാ പഞ്ചായത്ത് അംഗം സി. സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: പുഴക്കാട്ടിരി പഞ്ചായത്ത് വാർഡ് 12ലെ ആശുപത്രിപ്പടി ശിവക്ഷേത്രത്തിന് മുന്നിൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ സ്ഥാപിച്ച സോളാർ മിനി മാസ്റ്റ് ലൈറ്റ് ജില്ലാ പഞ്ചായത്ത് അംഗം സി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പട്ടുകുത്ത് ബാബു ആശംസ പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് അംഗം ഷഹർബാൻ, മുൻ വാർഡ് മെമ്പർ ശരണ്യ സതീഷ് എന്നിവർ പങ്കെടുത്തു.