കൊറുംക്കോട്ട ജെട്ടി നാടിന് സമർപ്പിച്ചു
Sunday 15 March 2026 12:37 AM IST
കൊച്ചി: നവീകരിച്ച കൊറുംക്കോട്ട ബോട്ട് ജെട്ടി ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടുതല കടവിൽ നിന്ന് സർവീസ് നടത്തുന്ന ബോട്ടുകളെ ആശ്രയിക്കുന്ന പ്രദേശവാസികൾക്ക് ജെട്ടിയുടെ നവീകരണം ഏറെ ആശ്വാസകരമാകും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 32 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യർ അദ്ധ്യക്ഷയായി. ചേരാനല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.ജി. രാജേഷ്, വിൻസി ഡെറിസ്, വാർഡ് മെമ്പർമാരായ രാജു അഴിക്കകത്ത്, സുമ ഷാജൻ, സോണി ചീക്കു, ജെയിംസ് തൈപ്പറമ്പിൽ, റോസ്‌മേരി ഷാജി, കെ.കെ. ജിതിൻ എന്നിവർ സംസാരിച്ചു.