യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

Sunday 15 March 2026 12:40 AM IST
D

കോട്ടയ്ക്കൽ: പുതുപ്പറമ്പ് ഞാറത്തടം അക്ഷര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കേരള ഗ്രന്ഥശാലാസംഘത്തിന്റെ ആഹ്വാനപ്രകാരം വായനശാല റാലി സംഘടിപ്പിച്ചത്. ചുടലപ്പാറയിൽ നിന്നാരംഭിച്ച് വായനശാല പരിസരത്ത് അവസാനിച്ച റാലിക്ക് ലൈബ്രേറിയൻ നിവ്യ, കെ. വാസു, കെ.ആർ. രമേഷ്‌കുമാർ, റാണി രാജീവ് തുടങ്ങിയവർ നേതൃത്വം നല്കി. വായനശാലാ പരിസരത്തു ചേർന്ന യോഗം ഡോ. ഉണ്ണി ആമപ്പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു. കെ. ഉണ്ണികൃഷ്ണൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. സന്തോഷ് പാലക്കോട്ട്, സി.വി.സത്യൻ, രാജീവ് മേനോൻ എന്നിവർ സംസാരിച്ചു.