കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം

Sunday 15 March 2026 12:42 AM IST
പാചകവാതക പ്രതിസന്ധിക്കെതിരെ ഞാറക്കല്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ ബഹുജന പ്രതിഷേധം എസ്. ശര്‍മ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: പാചകവാതക പ്രതിസന്ധി പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥക്കെതിരെ എൽ.ഡി.എഫ് വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറക്കൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എൻ.കെ. ബാബു അദ്ധ്യക്ഷനായി. എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി എ.പി. പ്രിനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ഇ.സി. ശിവദാസ്, പി.എസ്. ഷാജി, പി.ഡി. ലൈജു എന്നിവർ സംസാരിച്ചു. നിരവധി പേർ പങ്കെടുത്തു.