ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Sunday 15 March 2026 12:17 AM IST
കൊടുവള്ളി: നെഹ്റു ഫൗണ്ടേഷൻ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. നെഹ്റു ഫൗണ്ടേഷൻ ചെയർമാൻ സി.പി. അബ്ദുറസാഖ് അദ്ധ്യക്ഷത വഹിച്ചു. പി.സി. ഹബീബ് തമ്പി മുഖ്യപ്രഭാഷണം നടത്തി.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, മുനിസിപ്പൽ ചെയർപേഴ്സൺ ഷഫീന ഷമീർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ശശീന്ദ്രൻ, കുന്ദ മംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .കെ . ഗംഗാധരൻ, വി.കെ. അബ്ദുഹാജി, കെ.പി. അശോകൻ, കെ. ശറഫുദ്ദീൻ, ഒ.പി.ഐ. കോയ, ടി.കെ. പി.അബൂബക്കർ, കെ.കെ. ആലി, പ്രസ് ക്ലബ് പ്രസിഡന്റ് അഷ്റഫ് വാവാട് എന്നിവർ പ്രസംഗിച്ചു.