'ഓർമ്മയിലേക്ക് ഒരു ഫ്രെയിം' നാളെ
കോഴിക്കോട്: പത്ര ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാളെ വെെകിട്ട് 2.30 മുതൽ കോഴിക്കോട് ടൗൺഹാളിൽ 'ഓർമ്മയിലേക്ക് ഒരു ഫ്രെയിം' എന്ന പേരിൽ അനുസ്മരണം സംഘടിപ്പിക്കും. കാലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൺമറഞ്ഞുപോയ 30 ഓളം ഫോട്ടോ ജേർണലിസ്റ്റുകളെയും പത്രങ്ങൾക്ക് വേണ്ടി മുൻകാലങ്ങളിൽ ഫോട്ടോ എടുത്തിരുന്ന നഗരത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർമാരെയും അനുസ്മരിക്കും. കോഴിക്കോടിന്റെ പഴയകാലത്തെ ഓർമ്മിപ്പിക്കാൻ കഴിഞ്ഞ നൂറ്റാണ്ടിലെ ഏതാനും ചിത്രങ്ങൾ കോർത്തിണക്കി ഒരു പിക്ചർ പ്രസന്റേഷനുമുണ്ടാകും. ഫോട്ടോഗ്രാഫറുടെ ചിത്രവും അവരെടുത്ത ചിലച്ചിത്രങ്ങളും എൽ.ഇ.ഡി സ്ക്രീനിൽ പ്രദർശിപ്പിക്കും. വാർത്താസമ്മേളനത്തിൽ പീതാംബരൻ, പി.എൻ ശ്രീവൽസൻ, വി.ആലി എന്നിവർ പങ്കെടുത്തു.