അദ്ധ്യാപക പരിശീലനം
Sunday 15 March 2026 1:49 AM IST
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സൺഡേസ്കൂളിന്റെ നേതൃത്വത്തിൽ ബഥേൽ അരമനയിൽ വച്ച് അദ്ധ്യാപക പരിശീലനം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ. കോശി ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ ഭദ്രാസന വൈസ് പ്രസിഡന്റ് ടിജു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പരിശീലന ക്ലാസിന് വൈദിക സെമിനാരി അദ്ധ്യാപകൻ ഫാ.ബ്രിൻസ് അലക്സ് മാത്യൂസ് നേതൃത്വം നല്കി. സജി പട്ടരുമഠം ,കെ.വി.വർഗീസ്, ജിജി പണിക്കർ,ജോർജ് വർഗീസ്, വിജു വി.ബി, റെയ്ച്ചൽ രാജൻ, കെ.എ ഏബ്രഹാം, ഡിസ്ട്രിക്ട് സെക്രട്ടറിമാരായ സുനിൽ സി.വർഗീസ്, സുനിമോൾ ഡി, ബിൻസി ജേക്കബ്, തോമസ് കുട്ടി കല്ലറ, തോമസ് ശാമുവേൽ എന്നിവർ പ്രസംഗിച്ചു. ഭദ്രാസനത്തിലെ എല്ലാ സൺഡേസ്കൂൾ യൂണിറ്റുകളിൽ നിന്നും അദ്ധ്യാപകർ പങ്കെടുത്തു.