* പ്രാഥമിക പഠന റിപ്പോർട്ട് സമർപ്പിച്ചു * ആലപ്പുഴയിലും കൊല്ലത്തുമായി 11 റൂട്ടുകളിൽ വാട്ടർ മെട്രോ സാദ്ധ്യത

Sunday 15 March 2026 1:54 AM IST

കൊച്ചി: ആലപ്പുഴയിലും കൊല്ലത്തുമായി 11 റൂട്ടുകളിൽ വാട്ടർ മെട്രോ സർവീസ് നടത്താൻ കേരള മെട്രോ റെയിൽ സാദ്ധ്യതാ പഠനം.

ആലപ്പുഴയിൽ 87.77 കിലോമീറ്റർ ജലപാതയിൽ എട്ട് റൂട്ടുകളിലായി 61 ബോട്ടുകളും 15 ടെർമിനലുകളും, കൊല്ലത്ത് 34.85 കിലോമീറ്റർ ജലപാതയിൽ മൂന്ന് റൂട്ടുകളി​ൽ സർവീസ് നടത്താൻ 35 ബോട്ടുകളും 15 ടെർമിനലുകളും ആവശ്യമാണെന്ന് പഠനം പറയുന്നു.

ആലപ്പുഴയി​ൽ 1370 കോടി​യും കൊല്ലത്ത് 972 കോടിയും ചെലവാണ് ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റിക്ക് സമർപ്പി​ച്ച പ്രാഥമി​ക റി​പ്പോർട്ടി​ലുള്ളത്. ഇത് അംഗീകരി​ക്കപ്പെട്ടാൽ വി​ശദമായ പഠന റി​പ്പോർട്ട് (ഡി​.പി​.ആർ) തയ്യാറാക്കും.

ആലപ്പുഴ റൂട്ടുകൾ

• കെ.എസ്.ആർ.ടി.സി – പുന്നമട – കൈനകരി – നാട്ടകം

• കെ.എസ്.ആർ.ടി.സി – പുന്നമട – മുഹമ്മ

• പാതിരാമണൽ – കുമരകം – ചീർപ്പുങ്കൽ – തണ്ണീർമുക്കം ബണ്ട്

• മീനപ്പള്ളി – ചേന്നങ്കരി – മങ്കൊമ്പ്

• കിടങ്ങറ – കാവാലം

• മങ്കൊമ്പ് – പുളിങ്കുന്ന് കിടങ്ങറ

• മുഹമ്മ – പാതിരാമണൽ – കുമരകം

• കെ.എസ്.ആർ.ടി.സി – മീനപ്പള്ളി

കൊല്ലം റൂട്ടുകൾ

• കെ.എസ്.ആർ.ടി.സി – ആശ്രാമം പാർക്ക് – കുരീപ്പുഴ – കാവനാട് – സാമ്പ്രാണി​ക്കോടി​ – പുളി​മൂട്ടി​ൽ കടവ് – അഷ്ടമുടി​ – കോയി​വി​ള

• കോയി​വി​ള – ​ പെരി​ങ്ങളം – അരി​നല്ലൂർ

• കോയി​വിള – മൺ​റോ തുരുത്ത് – പടപ്പക്കര – ടെക്നോ പാർക്ക് – കുണ്ടറ