കെ-ഫോണിന് രാജ്യാന്തര അംഗീകാരം
Sunday 15 March 2026 1:58 AM IST
തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) രാജ്യാന്തര അംഗീകാരം. ഏഷ്യൻ ടെലികോം മാഗസിൻ സംഘടിപ്പിച്ച 'ഏഷ്യൻ ടെലികോം അവാർഡ്സ് 2026'ൽ 'ബ്രോഡ്ബാൻഡ് ടെലികോം കമ്പനി ഓഫ് ദി ഇയർ' പുരസ്കാരത്തിനാണ് കെ-ഫോൺ അർഹമായത്. പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം 32,000 കിലോമീറ്റർ ഫൈബർ ഒപ്റ്റിക്കൽ കേബിൾ ശൃംഖല പൂർത്തിയാക്കുകയും ജില്ലാതല ഇന്റർനെറ്റ് ഗേറ്റ്‌വേകളായി പ്രവർത്തിക്കുന്ന 375 പോയിന്റ് ഒഫ് പ്രസൻസ് സെന്ററുകൾ സജ്ജമാക്കുകയും ചെയ്തു. ഡിജിറ്റൽ വിടവ് നികത്തി സാധാരണക്കാർക്ക് മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്നും കെ-ഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു.