മുകുന്ദനെതിരെ ഗീതാ ഗോപിയുടെ വക്കീൽനോട്ടീസ്

Sunday 15 March 2026 1:02 AM IST

തൃശൂർ: ദൃശ്യ മാദ്ധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അപകീർത്തികരമായ വിധത്തിൽ വ്യക്തിഹത്യ നടത്തിയെന്ന് കാട്ടി സി.സി.മുകുന്ദൻ എം.എൽ.എയ്‌ക്കെതിരെ നാട്ടിക നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗീതാ ഗോപി വക്കീൽ നോട്ടീസ് അയച്ചു. നാളേയ്ക്കുള്ളിൽ മാദ്ധ്യമങ്ങളിലൂടെ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം. അഡ്വ.പി.മുഹമ്മദ് ബഷീർ മുഖാന്തരമാണ് നോട്ടീസ് അയച്ചത്. പാർട്ടിയുടെയും ഇടതുപക്ഷ മുന്നണിയുടെയും പിന്തുണയോടെയാണ് നിയമ നടപടി സ്വീകരിച്ചതെന്ന് ഗീതാ ഗോപി വ്യക്തമാക്കി. പാർട്ടിയിൽ നിന്നും രാജിവച്ച സി.സി.മുകുന്ദൻ ഗീതാ ഗോപിക്കെതിരെ പരസ്യമായ നിലപാട് എടുത്തിരുന്നു. പിന്നീട് സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു.