39 പൊലീസ് ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം
Saturday 14 March 2026 10:05 PM IST
തിരുവനന്തപുരം: പൊലീസിലെ 39ഇൻസ്പെക്ടർമാരെ സ്ഥലംമാറ്റി. ആറ് സബ് ഇൻസ്പെക്ടർമാർക്ക് സി.ഐയായി സ്ഥാനക്കയറ്റവും നൽകി. എം.ഷഹിൽ, കെ.നന്ദകുമാർ, കെ.ജെ.ജോബി, കെ.രവീന്ദ്രൻ, ഇ.എം. സജീർ, കെ.ആർ. ബിജു എന്നിവർക്കാണ് സ്ഥാനക്കയറ്റം. തിരുവനന്തപുരത്ത് സ്ഥലംമാറ്റം ലഭിച്ച ഇൻസ്പെക്ടർമാർ ഇവരാണ്: ബി.സുനുകുമാർ- പാറശാല, പി.പ്രദീപ്- നെയ്യാറ്റിൻകര, ടി.പി.പ്രജീഷ്- വെഞ്ഞാറമൂട്, ബി.വിനോദ് കുമാർ- തമ്പാനൂർ, ആർ.രാജേഷ്- കല്ലമ്പലം, കെ.സുനുമോൻ- കഠിനംകുളം, സി.എസ് ഷാരോൺ- നരുവാമൂട്.