മണ്ണുസംരക്ഷണ പ്രവർത്തനം
Sunday 15 March 2026 12:26 AM IST
പത്തനംതിട്ട : മെഴുവേലി ഗ്രാമപഞ്ചായത്തിലെ പൂക്കൈത എസ്.സി. ഉന്നതിയിലെ മണ്ണു സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാർ നിർവഹിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് അംഗം അനിതാ ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ. സി. രാജഗോപാൽ, വിനോദ്, രജത കുഞ്ഞുമോൻ, മണ്ണു സംരക്ഷണ ഓഫീസ് ജീവനക്കാരായ സുർജിത് തങ്കൻ, ജെ. എസ് ബെൻസി, ശ്രീസിദ്ധി എസ്. നായർ എന്നിവർ പങ്കെടുത്തു.