കോൺവെക്സ് മിററുകൾ സ്ഥാപിച്ചു
Sunday 15 March 2026 12:31 AM IST
പ്രമാടം : അപകടം ഒഴിവാക്കാൻ പ്രമാടം ഗ്രാമഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ 20 കേന്ദ്രങ്ങളിൽ കോൺവെക്സ് മിററുകൾ സ്ഥാപിച്ചു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലും പഞ്ചായത്ത് റോഡുകളിൽ നിന്നും സംസ്ഥാന പാതയിലേക്ക് കയറുന്ന ഭാഗങ്ങളിലുമാണ് ഇവ സ്ഥാപിച്ചത്. പഞ്ചായത്ത് അംഗം വി. ശങ്കർ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് മെമ്പർ അഞ്ജലി ശങ്കർ അദ്ധ്യക്ഷത വഹിച്ചു. മുരളീധരൻ നായർ, വിഷ്ണു, ഷിബി, എ.ആർ. രാജേഷ് കുമാർ, ഗിരീഷ് കളഭം, സുജി ഗോപിനാഥ്, ലൈലി രാജൻ, സുമ വിജയൻ എന്നിവർ പ്രസംഗിച്ചു.