വിതരണംചെയ്തു

Sunday 15 March 2026 12:36 AM IST

പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 5 പഞ്ചായത്തുകളിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ മെനിസ്ട്രുവൽ കപ്പ് വിതരണംചെയ്തു .ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജേക്കബ് സക്കറിയ അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫിയ രാജൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം വിലാസിനിയമ്മ ,എക്സ്റ്റൻഷൻ ഓഫീസർമാരായ പി.ജി കൃഷ്ണകുമാർ,നിഷ എൻ പി , സിന്ധു ടി എന്നിവർ പങ്കെടുത്തു. ഹരിത കേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ആഷനാ നാസർ ക്ലാസെടുത്തു.