മാർച്ചും ധർണയും

Sunday 15 March 2026 12:58 AM IST

കോന്നി : പാചക വാതകവില വർദ്ധനവിലും ക്ഷാമം പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ കോന്നി ബി എസ് എൻ എൽ ഭവനിലേക്ക് മാർച്ചും ധർണയും നടത്തി. നിയോജക മണ്ഡലം കൺവീനർ പി.ജെ.അജയകുമാർ ഉദ്ഘാടനം ചെയ്തു. എ.ദീപകുമാർ അദ്ധ്യക്ഷതവഹിച്ചു. സി പി ഐ എം ഏരിയാസെക്രട്ടറി ശ്യാംലാൽ, പി.എസ്.കൃഷ്ണകുമാർ, വർഗീസ് ബേബി, തുളസീ മണിയമ്മ, ആർ.മോഹനൻ നായർ, കെ.ആർ.ജയൻ, എം.അനീഷ് കുമാർ, ദീദുബാലൻ, പി.ആർ.ഗോപിനാഥൻ, സന്തോഷ് കൊല്ലൻ പടി, ബൈജു വടക്കേപ്പുറം, അഞ്ചു അരവിന്ദ്, അനിലാപ്രദീപ്, ടി.രാജേഷ് കുമാർ,സജിമോൻ എന്നിവർ സംസാരിച്ചു.