സ്കൂൾ വാർഷികം
Sunday 15 March 2026 12:59 AM IST
മല്ലപ്പള്ളി : അത്യാൽ എം.ടി.എൽ.പി സ്കൂളിന്റെ 111-ാമത് വാർഷികവും രക്ഷാകർതൃസമ്മേളനവും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ.ഏബ്രാഹം സി.തര്യൻ അദ്ധ്യക്ഷത വഹിച്ചു. കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജി, വൈസ് പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണിൽ, പഞ്ചായത്ത് അംഗം അനിൽകുമാർ കെ.കെ, ഉഷസുരേന്ദ്രനാഥ്, ഇന്ദു എം.നായർ, പ്രഥമാധ്യാപിക ഏലിയാമ്മ ജോസഫ്, കോശി ഏബ്രാഹാം, ശോശാമ്മ.കെ, പ്രിൻസി ഏബ്രാഹാം , വിനീത എ.കെ, ആമിന.പി.ബി, അപർണ്ണ ശശി, എയ്ഞ്ചൽ എം.സുധിഷ് എന്നിവർ പ്രസംഗിച്ചു.