സുധാകരനെതിരെ ശക്തമായ പ്രചാരണത്തിന് സി.പി.എം

Sunday 15 March 2026 12:16 AM IST

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുന്ന ജി.സുധാകരനെതിരെ ശക്തമായ പ്രചാരണം നടത്താൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. പാർട്ടിക്കും നേതാക്കൾക്കുമെതിരെ സുധാകരൻ ഉന്നയിച്ച വിഷയങ്ങളിൽ, ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ ഉൾപ്പെടെ രംഗത്തിറക്കി വിശദീകരണം നൽകും.

സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ജനറൽബോഡി യോഗങ്ങൾക്കു പുറമേ സംസ്ഥാന, ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങൾ നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറിയെയും പങ്കെടുപ്പിക്കും. ജി.സുധാകരൻ പാർട്ടിയെ ചതിച്ചെന്നാകും പ്രചാരണം.

സുധാകരനെ പിന്തുണയ്ക്കുകയോ അദ്ദേഹത്തിനുവേണ്ടി പ്രവർത്തിക്കുകയോ ചെയ്യുന്നവരെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കും. നേരത്തെ പാർട്ടി യോഗങ്ങളിൽ ജി.സുധാകരന്റെ വിഷയം ഉന്നയിച്ചിരുന്ന സെക്രട്ടേറിയറ്റംഗങ്ങൾ പാർട്ടി വിട്ടതോടെ അദ്ദേഹത്തിനുവേണ്ടി സംസാരിക്കാൻ ഒരുമ്പെട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ആലുവയിൽ സ്ഥാനാർത്ഥിയാകുന്ന എ.എം.ആരിഫിന് പകരം പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം വി.ജി.മോഹനനെ ചേർത്തലയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാക്കും. മന്ത്രി സജി ചെറിയാൻ, കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പാ​ർ​ട്ടി​യെ​ ച​തി​ച്ചു: സ​ജി​ ​ചെ​റി​യാൻ

അ​മ്പ​ല​പ്പു​ഴ​യി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​തി​ൽ​ ​ജി.​ ​സു​ധാ​ക​ര​ന് ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​മു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​പാ​ർ​ട്ടി​യെ​ ​ച​തി​ച്ചെ​ന്നും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ.​ ​ച​തി​ച്ചെ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന് ​തോ​ന്നി​യി​ല്ലെ​ങ്കി​ൽ​ ​രാ​ഷ്ട്രീ​യ​മാ​യ​ ​അ​ധഃ​പ​ത​ന​മാ​ണെ​ന്നും​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​പ്ര​സ്ഥാ​ന​ത്തെ​ ​ഒ​റ്റു​കൊ​ടു​ത്ത​ ​സു​ധാ​ക​ര​ന്റെ​ ​തീ​രു​മാ​നം​ ​ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണ്.​ ​ഒ​രി​ക്ക​ലും​ ​അ​ങ്ങ​നെ​ ​ചെ​യ്യാ​ൻ​ ​പാ​ടി​ല്ല.​ ​ ആ​ ​പ്ര​യാ​സ​മാ​ണ് ​ഞ​ങ്ങ​ൾ​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.​ ​താ​ൻ​ ​മ​ന്ത്രി​യും​ ​എം.​എ​ൽ.​എ​യു​മാ​യി,​ഒ​രു​ഘ​ട്ടം​ ​ക​ഴി​ഞ്ഞാ​ൽ​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​ ​പ്ര​സ്ഥാ​ന​ത്തെ​ ​ഒ​റ്റു​കൊ​ടു​ക്കി​ല്ല.​ ​എ​ന്താ​ണ് ​സം​ഭ​വി​ച്ച​തെ​ന്ന് ​ജ​ന​ങ്ങ​ളോ​ട് ​പ​റ​യും.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ക​ള്ള​ക്ക​ളി​ ​നേ​ര​ത്തെ​ ​ഉ​ണ്ടാ​ക്കി​യ​ ​അ​ജ​ൻ​ഡ​യാ​ണ്.​ ​ഏ​തെ​ങ്കി​ലും​ ​കാ​ര്യ​ത്തി​ൽ​ ​പാ​ർ​ട്ടി​ ​അ​വ​ഗ​ണി​ച്ചെ​ന്ന് ​കാ​ണി​ച്ച് ​ഒ​രു​ക​ത്തു​പോ​ലും​ ​സു​ധാ​ക​ര​ൻ​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​അ​മ്പ​ല​പ്പു​ഴ​യി​ൽ​ ​എ​ൽ.​ഡി.​എ​ഫും​ ​യു.​ഡി.​എ​ഫും​ ​ത​മ്മി​ലാ​ണ് ​മ​ത്സ​രം.​ ​ചെ​ങ്ങ​ന്നൂ​ർ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ബി.​ജെ.​പി​യു​മാ​യി​ ​നീ​ക്കു​പോ​ക്ക് ​ന​ട​ത്തേ​ണ്ട​ ​കാ​ര്യം​ ​സി.​പി.​എ​മ്മി​നി​ല്ല.​ ​വ​സ്തു​ത​ ​പ​രി​ശോ​ധി​ക്കാ​തെ​യു​ള്ള​ ​സു​ധാ​ക​ര​ന്റെ​ ​ആ​രോ​പ​ണ​ത്തി​ന് ​വ്യ​ക്തി​പ​ര​മാ​യ​ ​അ​ഭി​പ്രാ​യം​ ​പ​റ​യി​ല്ല.​ ​അ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​രാ​ഷ്ട്രീ​യ​മാ​യ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​പ​റ​ഞ്ഞു.

എം.​എ​ൽ.​എ​ ​ആ​യ​പ്പോ​ഴാ​ണോ ക​മ്മ്യൂ​ണി​സ്റ്റ​ല്ലാ​താ​യ​ത്: എ​ച്ച്.​ ​സ​ലാം

​മു​ൻ​ ​മ​ന്ത്രി​ ​ജി.​ ​സു​ധാ​ക​ര​ന് ​താ​ൻ​ ​ക​മ്മ്യൂ​ണി​സ്റ്റ​ല്ലാ​താ​യ​ത് ​എം.​എ​ൽ.​എ​ ​ആ​യ​തോ​ടെ​യാ​ണെ​ന്ന് ​എ​ച്ച്.​ ​സ​ലാം​ ​എം.​എ​ൽ.​എ.​ ​താ​ൻ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​സു​ധാ​ക​ര​ൻ​ ​ഇ​ല​ക്ഷ​ൻ​ ​സെ​ക്ര​ട്ട​റി​യാ​കു​മാ​യി​രു​ന്നോ.​ ​സു​ധാ​ക​ര​ന്റെ​ ​ര​ണ്ട് ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​പ്ര​ധാ​ന​ ​ചു​മ​ത​ല​ ​എ​നി​ക്കാ​യി​രു​ന്നു.​ ​അ​ന്ന് ​സു​ധാ​ക​ര​ന് ​താ​ൻ​ ​ഉ​ത്ത​മ​നാ​യ​ ​ക​മ്യൂ​ണി​സ്റ്റാ​യി​രു​ന്നു.​ ​സു​ധാ​ക​ര​നെ​തി​രെ​ ​പോ​സ്റ്റ​ർ​ ​ഒ​ട്ടി​ക്കാ​നോ​ ​ബാ​ന​ർ​ ​വ​യ്ക്കാ​നോ​ ​പോ​യി​ട്ടി​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​ക​സ​ന​മാ​ണ് ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ടു​ക.​ ​അ​മ്പ​ല​പ്പു​ഴ​യി​ൽ​ ​പോ​രാ​ട്ടം​ ​എ​ൽ.​ഡി.​എ​ഫും​ ​യു.​ഡി.​എ​ഫും​ ​ത​മ്മി​ലാ​ണ്.​ ​സു​ധാ​ക​ര​ന്റെ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ​രാ​ഷ്ട്രീ​യ​ ​അ​ടി​ത്ത​റ​യി​ല്ലെ​ന്നും​ ​സ​ലാം​ ​പ​റ​ഞ്ഞു.