സർക്കാർ വിശ്വാസികൾക്കൊപ്പം: മന്ത്രി വാസവൻ
Sunday 15 March 2026 12:24 AM IST
കോട്ടയം: ശബരിമല യുവതീ പ്രവേശനത്തിൽ വിശ്വാസികളുടെ താത്പര്യങ്ങൾ സംരക്ഷിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. യുവതീ പ്രവേശനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്‌കർത്താക്കളുമാണ്. സർക്കാർ എന്നും വിശ്വാസികൾക്കൊപ്പമാണ്. ഇത് നേരത്തേതന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. എം.വി. ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാടാണ്. വിഷയത്തിൽ നിലപാട് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.