അബ്ദുള്ള അബൂബക്കറിന് സ്വർണം
Sunday 15 March 2026 12:13 AM IST
ബെംഗളുരു: അഞ്ജു ബോബി ജോർജ് ഫൗണ്ടേഷൻ കാംപസിൽ നടന്ന അഞ്ചാമത് ഇന്ത്യൻ ജംപ്സ് കോമ്പറ്റീഷന്റെ ആദ്യ ദിനത്തിൽ സീനിയർ പുരുഷ വിഭാഗം ട്രിപ്പിൾ ജമ്പിൽ മലയാളി താരം അബ്ദുള്ള അബൂബക്കറിന് സ്വർണം. എയർ ഫോഴ്സിന് വേണ്ടി മത്സരിക്കാനിറങ്ങിയ അബ്ദുള്ള 16.83 മീറ്റർ ചാടിയാണ് ഒന്നാമനായത്. തമിഴ്നാടിനായി മത്സരിച്ച അന്താരാഷ്ട്ര താരം പ്രവീൺ ചിത്രവേൽ 16.78 മീറ്റർ ചാടി രണ്ടാമനായി. അണ്ടർ 18 പുരുഷ ഹൈജമ്പിൽ കേരളത്തിനായി കളത്തിലിറങ്ങിയ 2.03 മീറ്റർ ക്ളിയർ ചെയ്ത ദേവക് ഭൂഷൺ സ്വർണം നേടി. അണ്ടർ 20 പുരുഷ ട്രിപ്പിൾ ജമ്പിൽ കേരളത്തിന്റെ എം.ധനുഷ്‌രാജിനാണ് സ്വർണം. 15.08 മീറ്ററാണ് ധനുഷ് ചാടിയത്.