അജിത്കുമാർ ബെവ്കോ എം.ഡി, അട്ടല്ലൂരി ട്രാഫിക് ഐ.ജി

Monday 16 March 2026 12:00 PM IST

തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റിയ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ ബിവറേജസ് കോർപറേഷന്റെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. എക്സൈസ് കമ്മിഷണർ ഐ.എ.എസ് കേഡർ തസ്തികയാണെന്നും ഐ.എ.എസുകാരെയേ നിയമിക്കാവൂ എന്നുംചൂണ്ടിക്കാട്ടി എക്സൈസ് കമ്മിഷണർ പദവിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായ എം.ആർ.അജിത്കുമാറിന്റെ നിയമനം കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) അസാധുവാക്കിയിരുന്നു. ഇതേത്തുടർന്നാണ് അജിത്തിനെ മാറ്റിയത്. ബിവറേജസ് കോർപറേഷൻ എം.ഡിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ ട്രാഫിക്, റോഡ് സുരക്ഷാ ഐ.ജിയായി നിയമിച്ചു.

ഫു​ട്ബാ​ൾ​ ​താ​ര​ങ്ങ​ൾ​ക്ക് ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്‌​ബാ​ൾ​ ​കാ​യി​ക​താ​ര​ങ്ങ​ളാ​യ​ ​പ്ര​ദീ​പ് ​എ​ൻ.​പി,​ ​റി​നോ​ ​ആ​ന്റോ,​ ​അ​ന​സ് ​എ​ട​ത്തൊ​ടി​ക​ ​എ​ന്നി​വ​രു​ടെ​ ​കാ​യി​ക​ ​നേ​ട്ട​ങ്ങ​ൾ​ ​പ​രി​ഗ​ണി​ച്ച് ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​നി​യ​മി​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​പ്ര​ദീ​പ് ​എ​ൻ.​പി,​ ​റി​നോ​ ​ആ​ന്റോ​ ​എ​ന്നി​വ​രെ​ ​യ​ഥാ​ക്ര​മം​ ​ജ​ല​സേ​ച​നം,​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​വ​കു​പ്പു​ക​ളി​ൽ​ ​ക്ലാ​ർ​ക്ക് ​ത​സ്തി​ക​യി​ലും​ ​അ​ന​സ് ​എ​ട​ത്തൊ​ടി​യെ​ ​പൊ​ലീ​സ് ​വ​കു​പ്പി​ൽ​ ​ക്ലാ​ർ​ക്ക് ​ത​സ്തി​ക​യി​ലു​മാ​ണ് ​നി​യ​മി​ക്കു​ക.