@ വരാന്തയിലടക്കം രോഗികൾ മെഡി.കോളേജിൽ കിട്ടുമോ വിദഗ്ദ്ധ ചികിത്സ ?

Sunday 15 March 2026 12:30 AM IST
കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​മെ​ഡി​സി​ൻ​ ​വാ​ർ​ഡി​ന്റെ​ ​വ​രാ​ന്ത​യി​ൽ​ ​കി​ട​ക്കു​ന്ന​ ​രോ​ഗി​കൾ

കോഴിക്കോട്: പലവിധ പകർച്ചവ്യാധികളുമായി പ്രതിദിനം അത്യാഹിത വിഭാഗത്തിലും വിവിധ ഒ.പികളിലുമെത്തുന്ന രോഗികൾ ആയിരത്തിലധികം, നഴ്സുമാരുടെ സമരത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളിൽ നിന്നെത്തിയവർ വേറെ, ഇതിനിടെ വിദഗ്ദ്ധ ചികിത്സതേടിയെത്തിയ രോഗികൾ കൂടി ചേർന്നതോടെ ശ്വാസംമുട്ടി മെഡി. കോളേജ് . ആശുപത്രിയിലെ ഓരോ വാ‌ർഡിലുമുള്ളത് ഒരുസമയം ആറിരട്ടി രോഗികളാണ്.

മെഡിസിൻ വാർഡിൽ കിടക്കാൻ സ്ഥലമില്ലാത്തതിനാൽ വരാന്തയിലെ തറയിൽ അഭയം തേടിയിരിക്കുകയാണ് രോഗികൾ. മെഡിസിൻ, കാർഡിയോളജി ഒ.പികളിലാണ് തിരക്ക് കൂടുതൽ. മെഡിസിൻ വാർഡിൽ പ്രതിദിനം ശരാശരി 600ൽ കൂടുതൽ രോഗികളാണ് എത്തുന്നത്. ഇതിൽ ഏറെയും അഡ്മിറ്റ് രോഗികൾ. ശരാശരി 30 ബെഡുള്ള ഒരു വാർഡിൽ 150 ലധികം പേരാണ് കിടക്കുന്നത്. രോഗികളും കൂട്ടിരിപ്പുകാരും ചേരുമ്പോൾ ഇടംവലം തിരിയാൻ കഴിയാത്തവിധം തിക്കും തിരക്കുമാണ്. പ്രതിദിനം ശരാശരി 5000 രോഗികളാണ് മെഡിക്കൽ കോളേജിലെത്തുന്നത്.

 റഫറൽ പ്രോട്ടോക്കോളില്ല

മെഡിക്കൽ കോളേജുകളിലെ തിരക്ക് നിയന്ത്രിക്കാൻ റഫറൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് ആവർത്തിക്കുന്നുണ്ടെങ്കിലും നടപ്പിലാകുന്നില്ല. താഴേത്തട്ടിലുള്ളവർ തോന്നുംപടി രോഗികളെ മെഡി.കോളേജിലേക്ക് റഫർ ചെയ്ത് അയക്കുന്ന സ്ഥിതിയാണ്. ചെറിയ പനിയും ഛർദ്ദിയുമായി താലൂക്ക് ജനറൽ ആശുപത്രികളിലെത്തുന്നവരെ ഉടൻ മെഡിക്കൽ കോളേജിലേക്ക് അയക്കുന്ന പ്രവണത വർദ്ധിക്കുന്നതായും ആക്ഷേപമുണ്ട്.

ജോലി ഭാരം ഇരട്ടി

രോഗികൾ കൂടിയതോടെ നിലവിലെ നഴ്സുമാർ ഇരട്ടിജോലി ഭാരത്താൽ വലയുകയാണ്. 60 വർഷം മുമ്പ് തയ്യാറാക്കിയ സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് ഇപ്പോഴും നഴ്സുമാരെ നിയമിക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ആവശ്യമായ പരിചരണം ലഭിക്കാത്ത അവസ്ഥയാണ്. രോഗികൾക്ക് ആനുപാതികമായി 2000 നഴ്‌സുമാരെങ്കിലും ആവശ്യമുള്ള ആശുപത്രിയിൽ എണ്ണൂറോളം നഴ്സുമാരാണുള്ളത്. സ്ഥിരം തസ്തികയിൽ 500 നഴ്‌സുമാരാണുള്ളത്. ഐ.സി.യുകളിൽ പോലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണ്. നഴ്സുമാരിൽ പലരും രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമെല്ലാം തുടർച്ചയായി ഡബിൾ ഡ്യൂട്ടി ചെയ്യുകയാണ്. അർഹതപ്പെട്ട അവധി പോലും ലഭിക്കുന്നില്ലെന്നാണ് നഴ്സുമാർ പറയുന്നത്.

സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ ​ന​ഴ്സു​മാർ സ​മ​രം​ ​ അ​വ​സാ​നി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്:​ ​സ​മ​രം​ ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ​ ​മ​ധ്യ​സ്ഥ​ ​ച​ർ​ച്ച​യ്ക്ക് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ച​തോ​ടെ ശ​മ്പ​ള​വ​ർ​ധ​ന​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ന​ഴ്സു​മാ​ർ​ ​ക​ഴി​ഞ്ഞ​ ​ഒ​രാ​ഴ്ച​യാ​യി​ ​ന​ട​ത്തി​ ​വ​രു​ന്ന​ ​പ്ര​ത്യ​ക്ഷ​ ​സ​മ​രം​ ​താ​ത്കാ​ലി​ക​മാ​യി​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​ഇ​ന്ന​ലെ​ ​മു​ത​ൽ​ ​ജി​ല്ല​യി​ലെ​ ​എ​ല്ലാ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​ന​ഴ്സു​മാ​ർ​ ​ജോ​ലി​യി​ൽ​ ​തി​രി​ച്ചു​ ​ക​യ​റി.​ ​വെ​ള്ളി​യാ​ഴ്ച്ച​ ​മു​ത​ൽ​ ​ഇ​ഖ്റ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ന​ഴ്സു​മാ​ർ​ ​ഡ്യൂ​ട്ടി​ക്ക് ​ക​യ​റി​യി​രു​ന്നു.​ ​ആ​ശു​പ​ത്രി​ ​മാ​നേ​ജ്മെ​ന്റു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​ന​ഴ്സു​മാ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു​ ​ന​ട​പ​ടി.​ ​മ​റ്റ് ​പ്ര​ധാ​ന​ ​ആ​ശു​പ​ത്രി​ക​ളി​ലെ​ ​ന​ഴ്സു​മാ​ർ​ ​വെ​ള്ളി​യാ​ഴ്ച​യും​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​അ​തേ​സ​മ​യം​ ​ഇ​ന്ന​ലെ​ ​ഡ്യൂ​ട്ടി​ക് ​ക​യ​റി​യ​ ​ന​ഴ്സു​മാ​രോ​ട് ​റീ​ജോ​യി​നിം​ഗ് ​ലെ​റ്റ​ർ​ ​ന​ൽ​കാ​ൻ​ ​മിം​സ്,​ ​ബേ​ബി​ ​മെ​മ്മോ​റി​യ​ൽ,​ ​മെ​യ്ത്ര​ ​തു​ട​ങ്ങി​യ​ ​ആ​ശു​പ​ത്രി​ ​മാ​നേ​ജ്മെ​ന്റു​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട​താ​യി​ ​യു​നൈ​റ്റ​ഡ് ​ന​ഴ​സ​സ് ​യൂ​നി​യ​ൻ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ ​പ്ര​സി​ഡ​ന്റ് ​ജി​ഷ്ണു​ ​അ​ശോ​ക​ൻ​ ​പ​റ​ഞ്ഞു.​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ഉ​ത്ത​ര​വ് ​മാ​നി​ച്ചാ​ണ് 19​ ​വ​രെ​ ​പ്ര​ത്യ​ക്ഷ​ ​സ​മ​രം​ ​നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ​യു.​എ​ൻ.​എ​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​എം.​ജാ​സ്മി​ൻ​ ​ഷാ​ ​അ​റി​യി​ച്ചു.​ 16​ ​ന് ​സ​ർ​ക്കാ​ർ​ ​വി​ളി​ച്ച​ ​യോ​ഗ​ത്തി​ലും​ 17​ന് ​ചേ​രു​ന്ന​ ​ഹൈ​ക്കോ​ട​തി​ ​മീ​ഡി​യേ​ഷ​ൻ​ ​യോ​ഗ​ത്തി​ലും​ ​യു.​എ​ൻ.​എ​ ​പ​ങ്കെ​ടു​ക്കും.​ ​ധാ​ര​ണ​യി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ​ ​പ​ണി​മു​ട​ക്ക് ​പു​ന​രാം​രം​ഭി​ക്കും.