സഞ്ജു സാംസണ് സംസ്ഥാന സർക്കാരിന്റെ ആദരം നാളെ

Sunday 15 March 2026 12:31 AM IST

തിരുവനന്തപുരം: 2020 ലോക കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും ടൂർണമെന്റിലെ മികച്ച താരവുമായ സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നാളെ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി.അബ്ദുറഹിമാൻ അദ്ധ്യക്ഷനാകും. മന്ത്രിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.

2020 ലോകകപ്പിന്റെ ഫൈനലിൽ ഉൾപ്പെടെ സഞ്ജുവിന്റെ തുടർച്ചയായ ബാറ്റിംഗ് മികവാണ് കിരീടം നേടാൻ ഇന്ത്യൻ ടീമിനെ സഹായിച്ചത്. ഇടക്കാലത്ത് മോശം ഫോമിലായിരുന്ന മലയാളി താരത്തിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ലോകകപ്പ്. സഞ്ജുവിനുള്ള സ്വീകരണത്തിന് വിപുലമായ ക്രമീകരണങ്ങളാണ് കായികവകുപ്പിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തുന്നത്.