ഗുണ്ടാസംഘങ്ങളുടെ പക , യുവാവിനെ പട്ടാപ്പകൽ റോഡിൽ വെട്ടിക്കൊന്നു

Sunday 15 March 2026 12:33 AM IST

ക​രു​നാ​ഗ​പ്പ​ള്ളി​:​ ​ഗു​ണ്ടാ​ ​നേ​താ​വാ​യി​രു​ന്ന​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​ജിം​ ​സ​ന്തോ​ഷ് ​കൊ​ല​ക്കേ​സി​ലെ​ ​ര​ണ്ടാം​ ​പ്ര​തി​ ​അ​ലു​വ​ ​അ​തു​ലി​നെ​ ​(31​)​ ​നാ​ലം​ഗ​ ​സം​ഘം​ ​പ​ട്ടാ​പ്പ​ക​ൽ​ ​ന​ടു​റോ​ഡി​ലി​ട്ട് ​വ​ടി​വാ​ളി​ന് ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.​ ​ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ​ ​പ​ക​യാ​ണ് ​ദേ​ശീ​യ​പാ​ത​യി​ൽ​ ​നാ​ടു​ന​ടു​ങ്ങി​യ​ ​അ​രും​കൊ​ല​യ്ക്ക് ​പി​ന്നി​ൽ. അ​തു​ലി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​സം​ഘ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​ര​ണ്ടു​പേ​ർ​ ​ഉ​ൾ​പ്പ​ടെ​ ​നാ​ലു​പേ​ർ​ ​അ​റ​സ്റ്റി​ലാ​യി.​ ​കൊ​ല​യാ​ളി​ ​സം​ഘ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​നൗ​ഫ​ൽ,​ ​ജി​നു​ ​എ​ന്നി​വ​രും​ ​പ്ര​തി​ക​ളെ​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​സ​ഹാ​യി​ച്ച​ ​ര​ണ്ടു​പേ​രു​മാ​ണ് ​പി​ടി​യി​ലാ​യ​ത്. അ​തു​ൽ​ ​സ​ഞ്ച​രി​ച്ച​ ​സ്വ​ഫ്ട് ​കാ​റി​ൽ​ ​ഇ​ന്നോ​വ​ ​കൊ​ണ്ടി​ടി​ച്ച് ​കു​ഴി​യി​ലേ​ക്ക് ​വീ​ഴ്ത്തി​യ​ ​ശേ​ഷ​മാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.​ ​അ​തു​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​ഓ​ച്ചി​റ​ ​സ്വ​ദേ​ശി​ ​മ​നു​വി​ന് ​ഇ​ട​ത് ​കൈ​യ്ക്ക് ​വെ​ട്ടേ​റ്റെ​ങ്കി​ലും​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ട് ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11​ന് ​ക​രു​നാ​ഗ​പ്പ​ള്ളി​ ​പു​തി​യ​കാ​വ് ​കെ.​എ​സ്.​ഇ.​ബി​ ​സെ​ക്ഷ​ൻ​ ​ഓ​ഫീ​സി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​സം​ഭ​വം. മൂ​ന്ന് ​ദി​വ​സം​ ​മു​മ്പാ​ണ് ​അ​തു​ൽ​ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.​ ​എ​ല്ലാ​ ​ശ​നി​യാ​ഴ്ച​യും​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​ഒ​പ്പി​ട​ണ​മെ​ന്ന് ​വ്യ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​ഒ​പ്പി​ട്ട​ ​ശേ​ഷം​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​ഇ​തി​നി​ടെ​ ​ഇ​ന്നോ​വ​ ​അ​തു​ലി​ന്റെ​ ​സ്വി​ഫ്ട് ​കാ​റി​നെ​ ​പി​ന്തു​ട​ർ​ന്നു.​ ​അ​തു​ലാ​ണ് ​കാ​ർ​ ​ഓ​ടി​ച്ചി​രു​ന്ന​ത്.​ ​പു​തി​യ​കാ​വി​ലെ​ത്തി​യ​പ്പോ​ൾ​ ​ഇ​ന്നോ​വ​ ​സ്വി​ഫ്ടി​ന്റെ​ ​പി​ന്നി​ലി​ടി​ച്ചു.​ ​ദേ​ശീ​യ​പാ​ത​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മ​ണ്ണ് ​നീ​ക്കി​ ​രൂ​പ​പ്പെ​ട്ട​ ​കു​ഴി​യി​ലേ​ക്ക് ​കാ​ർ​ ​വീ​ണു.​ ​ഇ​തോ​ടെ​ ​ഇ​ന്നോ​വ​യി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​സം​ഘം​ ​ജ​ന​ങ്ങ​ൾ​ ​നോ​ക്കി​നി​ൽ​ക്കെ​ ​കാ​റി​ന്റെ​ ​ചി​ല്ല് ​ത​ക​ർ​ത്ത് ​അ​തു​ലി​നെ​ ​ത​ല​ങ്ങും​ ​വി​ല​ങ്ങും​ ​വെ​ട്ടി.​ ​ത​ട​യാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​മ​നു​വി​ന് ​വെ​ട്ടേ​റ്റ​ത്.​ ​ശ​രീ​ര​മാ​സ​ക​ലം​ ​വെ​ട്ടേ​റ്റ​ ​അ​തു​ലി​നെ​ ​കാ​റി​ൽ​ ​നി​ന്ന് ​റോ​ഡി​ലേ​ക്ക് ​വ​ലി​ച്ചി​ട്ട് ​വീ​ണ്ടും​ ​പ​ല​ത​വ​ണ​ ​വെ​ട്ടി​യ​ ​ശേ​ഷം​ ​ഓ​ച്ചി​റ​ ​ഭാ​ഗ​ത്തേ​ക്ക് ​വാ​ഹ​ന​ത്തി​ൽ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​വൈ​കാ​തെ​ ​ആം​ബു​ല​ൻ​സ് ​എ​ത്തി​യെ​ങ്കി​ലും​ ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ​ ​അ​തു​ലി​നെ​ ​എ​ടു​ത്ത് ​ക​യ​റ്റാ​ൻ​ ​ത​യ്യാ​റാ​യി​ല്ല.​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​പൊ​ലീ​സെ​ത്തി​ ​സ​മീ​പ​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും​ ​മ​രി​ച്ചി​രു​ന്നു. ജിം​ ​സ​ന്തോ​ഷി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​ ​അ​ലു​വ​ ​അ​തു​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​സം​ഘം​ ​വ​വ്വാ​ക്കാ​വി​ൽ​ ​വ​ച്ച് ​സ​ന്തോ​ഷി​ന്റെ​ ​സു​ഹൃ​ത്താ​യ​ ​ഓ​ച്ചി​റ​ ​ക​ട​ത്തൂ​ർ​ ​ക​ണ്ണ​മ്പ​ള്ളി​ൽ​ ​അ​നീ​റി​നെ​യും​ ​വെ​ട്ടി​യി​രു​ന്നു. പ്രതി​കൾ​ ​സ​ഞ്ച​രി​ച്ച​ ​സ്വി​ഫ്ട് ​കാ​റും​ ​പൊലീസ് പി​ടി​ച്ചെ​ടു​ത്തു.​ ​​കൊ​ല​യാ​ളി​ ​സം​ഘം​ ​സ​ഞ്ച​രി​ച്ചി​രു​ന്ന​ ​ഇ​ന്നോ​വ​ ​കാ​റി​നൊ​പ്പം​ ​ഒ​രു​ ​സ്വി​ഫ്ട് ​കാ​റു​മു​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം​ ​മോ​ർ​ച്ച​റി​യി​ലേ​ക്ക് ​മാ​റ്റി.​ ​അ​തു​ലി​ന്റെ​ ​അ​ച്ഛ​ൻ​ ​അ​ശോ​ക​ന് ​പ​ല​ഹാ​ര​ ​നി​ർ​മ്മാ​ണ​മാ​യി​രു​ന്നു​ ​ഉ​പ​ജീ​വ​നം.​ ​ഇ​ങ്ങ​നെ​യാ​ണ് ​മ​ക​ന് ​അ​ലു​വ​ ​അ​തു​ലെ​ന്ന​ ​പേ​രു​വീ​ണ​ത്.​ ​നേ​ര​ത്തെ​ ​ക​ൽ​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു​ ​അ​തു​ൽ.​ ​പ്ര​തീ​ക്ഷ​യാ​ണ് ​ഭാ​ര്യ.