സ്‌പെഷ്യൽ പൊലീസ്
Sunday 15 March 2026 1:10 AM IST
കൊല്ലം: കേരളം നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ ആവശ്യമായ ജോലികൾക്ക് 18 വയസിനും 60 വയസിനും ഇടയിൽ പ്രായപരിധിയുള്ളവരെ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി നിയോഗിക്കും. വിരമിച്ച സൈനിക, അർദ്ധ സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച കേന്ദ്ര-സംസ്ഥാന പൊലീസ് സേനാംഗങ്ങൾ, എൻ.സി.സി കേഡറ്റുകൾ, 18 വയസ് പൂർത്തിയായ സ്റ്റുഡന്റ് കേഡറ്റുകൾ, എൻ.എസ്.എസ് സന്നദ്ധ സേവകർ എന്നിവരെയാണ് നിയമിക്കുന്നത്. താൽപ്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം അവരവരുടെ പൊലീസ് സ്റ്റേഷനിൽ ലഭ്യമായ അപേക്ഷ അടിയന്തരമായി പൂരിപ്പിച്ച് നൽകണം.