കട്ടമരം വിതരണം
Sunday 15 March 2026 1:11 AM IST
ചവറ: ചവറ പഞ്ചായത്തിന്റെ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് ഉപജീവന മാർഗം കണ്ടെത്തുന്നതിന് കട്ടമരം വിതരണം ചെയ്തു. പദ്ധതി പ്രകാരം എട്ടുപേർക്കാണ് ആനുകൂല്യം ലഭിച്ചത്. വൈസ് പ്രസിഡന്റ് പി.ആർ.ജയപ്രകാശിന്റ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബികാദേവി ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ജയചന്ദ്രൻ, ആർ.ജിജി, ആർ.എസ്.സ്മിത, അംഗങ്ങളായ ഡി.സുനിൽ കുമാർ, ബെന്നി, രാജു മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.