ഡി.വൈ.എഫ്.ഐ മാർച്ച്

Sunday 15 March 2026 1:15 AM IST
ഡി.വൈ.എഫ്.ഐ

കൊല്ലം: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക ക്ഷാമത്തിനും നരേന്ദ്രമോദിയുടെ അമേരിക്കൻ വിധേയത്വത്തിനും എതിരായി കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ടി.ആർ.ശ്രീനാഥ് അദ്ധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്യാം മോഹൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.ബൈജു, എസ്.ആർ.രാഹുൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എസ്.ശബരീനാഥ്, എ.അഭിലാഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം.ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.