തിരുവനന്തപുരം കോർപ്പറേഷൻ ബഡ്‌ജറ്റിലെ അഭിമാനപദ്ധതി ചുവപ്പ്നാടയിൽ കുരുങ്ങി; പ്രധാൻമന്ത്രി ഭവനയോജനയ്‌ക്ക് അംഗീകാരമില്ല

Sunday 15 March 2026 7:18 AM IST

തിരുവനന്തപുരം: കോർപ്പറേഷൻ ബഡ്‌ജറ്റിൽ നിന്നും പണം വകയിരുത്തി പാവങ്ങൾക്ക് വീടൊരുക്കാനുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ അഭിമാനപദ്ധതിയായ പ്രധാൻമന്ത്രി ഭവനയോജനയ്‌ക്ക് (പിഎംബിവൈ) അംഗീകാരമായില്ല. പദ്ധതിയുടെ നടത്തിപ്പിന് ജില്ലാ ആസൂത്രണ സമിതി (ഡിപിസി) അംഗീകാരം നിഷേധിച്ചു. ലൈഫ് പദ്ധതിയിലൂടെ ഭൂമി ലഭിച്ചവർക്ക് തനത് ഫണ്ട് ഉപയോഗിച്ചും സ്‌പോൺസർഷിപ് വഴിയും വീട് നിർമിച്ചുനൽകാനായാണ് പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, സംസ്ഥാനത്തെ ഭവന പദ്ധതികളെല്ലാം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാലാണ് തിരുവനന്തപുരം കോർപ്പറേഷന്റെ പദ്ധതിക്ക് അനുമതി നിഷേധിക്കുന്നതെന്നാണ് വിവരം.