'യോഗിനി' മത്സര വിജയികൾ

Sunday 15 March 2026 3:23 PM IST

കൊച്ചി: ജില്ലാ ഹോമിയോ ആശുപത്രിയിൽ വനിതകൾക്കായി യോഗിനി യോഗാ മത്സരം സംഘടിപ്പിച്ചു. സൂപ്രണ്ട് ഡോ.സിജി എബ്രഹാം അദ്ധ്യക്ഷയായി. സംവിധായകൻ സോഹൻ സീനുലാൽ മുഖ്യാതിഥിയായി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ജയകൃഷ്ണൻ കെ.വി.പി മുഖ്യപ്രഭാഷണം നടത്തി. ഡോ.ഹേമ തിലക്, ഡോ.അനിശ്രീ എസ്.പ്രകാശ്, ഡോ.സുബിമോൾ കെ.ബി, ഡോ.സാഗർ എന്നിവർ പങ്കെടുത്തു. ഡാലിയ ജോൺ, ഗായത്രി ആർ.പ്രഭു എന്നിവർ ‘മിസ് യോഗിനി’ കിരീടം നേടി. യോഗ പരിശീലകരുടെ വിഭാഗത്തിൽ ശ്രീമോൾ.ബി വിജയിയായി.