ജെ.എൽ.യു ഇഫ്താർ സംഗമം
Sunday 15 March 2026 3:29 PM IST
കൊച്ചി: ജനതാ ലേബർ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉസ്താദ് ഹാഫിസ് ബിലാൽ ഖാസിമി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അദ്ധ്യക്ഷനായി. ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ, സി.പി.എം ഏരിയാ സെക്രട്ടറി സി.മണി, ജില്ലാ കമ്മിറ്റിയംഗം പി.എൻ.സീനുലാൽ, എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എം.പി.രാധാകൃഷ്ണൻ, മുൻ ഡെപ്യൂട്ടി മേയർ പ്രേമകുമാർ, എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, ശിവസേന സംസ്ഥാന സെക്രട്ടറി ടി.ആർ.ദേവൻ, ഹ്യുമൻ റൈറ്റ്‌സ് കമ്മിറ്റി ദേശീയ വർക്കിംഗ് പ്രസിഡന്റ് കെ.യു.ഇബ്രാഹിം, എൻ.സി.പി നേതാവ് കുര്യൻ എബ്രഹാം, കോൺഗ്രസ് (എസ്) മണ്ഡലം പ്രസിഡന്റ് അനിൽ വാസുദേവ് തുടങ്ങിയവർ പങ്കെടുത്തു.