ക്വീൻബീസ് ഷട്ടിൽ ടൂർണമെന്റ്
Sunday 15 March 2026 3:33 PM IST
കൊച്ചി: ജെ.സി.ഐ എറണാകുളം ക്വീൻബീസ് സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റ് കൊച്ചി കോർപ്പറേഷൻ കൗൺസിലർ ആന്റണി പൈനുത്തറയും സൗത്ത് ഇന്ത്യൻ ബാങ്ക് എ.ജി.എമ്മും റീജണൽ ഹെഡ് ടിനു ഈഡൻ അമ്പാട്ടും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ്, ലക്ഷ്മിപ്രിയ എന്നിവർ ജേതാക്കളായി. മിന്നുപോൾ-അഞ്ജു അന്ന ജേക്കബ് ഒന്നാം റണ്ണേഴ്‌സ് അപ്പായി. സമാപനച്ചടങ്ങിൽ ജെറിൻ വർഗീസ് മാത്യു, സാജു എം.കെ എന്നിവർ പങ്കെടുത്തു. ജെ.സി.ഐ ക്വീൻബീസ് പ്രസിഡന്റ് ധന്യ എൻ.എസ്, സെക്രട്ടറി വിനിത ടി.എസ്, ട്രഷറർ പ്ലാബിതാ ദേവി എന്നിവർ നേതൃത്വം നൽകി.