മെട്രോ തൊഴിലാളികളുടെ ധർണ ഇന്ന്
Sunday 15 March 2026 3:38 PM IST
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് സംഘിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പാക്കുക, സ്ത്രീ തൊഴിലാളികൾക്ക് രാത്രി യാത്രാസൗകര്യം ഒരുക്കുക, ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുന്ന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ബി.എം.എസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ധർണ ഉദ്ഘാടനം ചെയ്യും. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി.ഗോപകുമാർ, ജില്ലാ പ്രസിഡന്റ് സതീശ് ആർ.പൈ, ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് എന്നിവർ സംസാരിക്കും.