വുമൺ മേക്കേഴ്‌സ് സെലിബ്രേഷൻ

Sunday 15 March 2026 3:56 PM IST

കൊച്ചി: സാങ്കേതിക, ഇന്നൊവേഷൻ രംഗത്തെ സ്ത്രീ പങ്കാളിത്തം വിളിച്ചോതി കൊച്ചിയിൽ വുമൺ മേക്കേഴ്‌സ് സെലിബ്രേഷൻ നടന്നു. ടെക്‌നോളജി നിർമ്മാതാക്കൾ, മെന്റർമാർ, സ്റ്റാർട്ട്അപ്പ് സ്ഥാപകർ തുടങ്ങിയവർ കളമശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. അനിത ബി.ഓർഗ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശ്രേയ കൃഷ്ണൻ, എൻവിഡിയ ഗ്ലോബൽ ജി.ടി.എം നിധിയ വി.രാജ്, ടെക് ഫോർ ഗുഡ് കമ്മ്യൂണിറ്റി കോഫൗണ്ടർ അഖില സോമനാഥ്, തുടങ്ങിയവർ സംസാരിച്ചു. സ്റ്റാർട്ടപ്പ് മിഷൻ സി.ഒ.ഒ. ടോം തോമസ്, കെ.എസ്.ഐ.ഡി.സി ചെയർമാൻ സി.ബാലഗോപാൽ എന്നിവർ മുഖ്യാതിഥികളായി.