മന്ത്രിമാർ നാലുപേരും മത്സര രംഗത്തേയ്ക്ക്; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് സിപിഐ
Sunday 15 March 2026 5:00 PM IST
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. കേരളത്തിൽ ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് നാലിനായിരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.
- പറവൂർ - ഇ ടി ടെെസൺ
- തൃശൂർ - ആലങ്കോട് ലീലാകൃഷ്ണൻ
- ഒല്ലൂർ -കെ രാജൻ
- നാട്ടിക - ഗീത ഗോപി
- കൊടുങ്ങല്ലൂർ - വി ആർ സുനിൽകുമാർ
- കെെപ്പമംഗലം - കെ കെ വത്സരാജ്
- ചേർത്തല - പി പ്രസാദ്
- ഹരിപ്പാട് - ടി ടി ജിസ് മോൻ
- അടൂർ - പ്രിജി കണ്ണൻ
- ചിറയിൻകീഴ് - മനോജ് ബി ഇടമന
- നെടുമങ്ങാട് - ജി ആർ അനിൽ
- ചടയമംഗലം - ജെ ചിഞ്ചുറാണി
- മൂവാറ്റുപുഴ -എൻ അരുൺ
- പീരുമേട് - കെ സലിം കുമാർ
- വെെക്കം - പി പ്രദീപ്
- പുനലൂർ - സി അജയപ്രസാദ്
- ചാത്തന്നൂർ - ആർ രാജേന്ദ്രൻ
- മഞ്ചേരി - അനു മുസ്തഫ
- മണ്ണാർക്കാട് - മൻസിൽ അബൂബക്കർ
- തിരൂരങ്ങാടി - അജിത് കൊളാടി
- ഏറനാട് - ഷഫീർ കിഴിശേരി
- നാദാപുരം - പി വസന്തം
- കാഞ്ഞങ്ങാട് - ഗോവിന്ദൻ പളളിക്കാപ്പിൽ
- കരുനാഗപ്പള്ളി - എം എസ് താര
- പട്ടാമ്പി - മുഹമ്മദ് മുഹസിൻ