അണ്ടിശേരി ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

Monday 16 March 2026 12:19 AM IST

പറവൂർ: എസ്.എൻ.ഡി.പി യോഗം പെരുമ്പടന്ന ശാഖയുടെ അണ്ടിശേരി ഭഗവതി ക്ഷേത്രോത്സവത്തിന് ഇന്ന് രാവിലെ 10.30ന് ക്ഷേത്രംതന്ത്രി ഡോ. ടി.എസ്. വിജയൻ കാരുമാത്രയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. രാവിലെ പഞ്ചവിംശതികലശപൂജ, കലവറ നിറയ്ക്കൽ, രാത്രി 9ന് കൈകൊട്ടിക്കളി. മഹോത്സവദിനങ്ങളിൽ വിശേഷാൽപൂജകളും ഉച്ചക്കും വൈകിട്ടും അന്നദാനവും നടക്കും. 17ന് രാവിലെ 11ന് ഗുരുമണ്ഡപത്തിൽ ചതയദിന സർവൈശ്വര്യപൂജ, വൈകിട്ട് താലം എഴുന്നള്ളിപ്പ്, രാത്രി 8.30ന് കലാപരിപാടികൾ. 18ന് വൈകിട്ട് പൂമൂടൽ, കലാപരിപാടികൾ. പ്രതിഷ്ഠാദിനമായ 19ന് രാവിലെ ഉദയാസ്തമയപൂജ, വൈകിട്ട് താലം എഴുന്നള്ളിപ്പ്, യക്ഷിക്കളം, രാത്രി 9ന് ഗാനമേള. 20ന് രാവിലെ 9ന് ഉത്സവബലി, 11ന് ഉത്സവബലി ദർശനം, 11.30ന് യക്ഷിക്കളം, രാത്രി 9ന് നാടൻപാട്ട്. 21ന് രാവിലെ 11.30ന് യക്ഷിക്കളം, വൈകിട്ട് 7.30ന് പുറ്റുകളം, രാത്രി 11ന് പള്ളിവേട്ട, മീനഭരണി മഹോത്സവദിനമായ 22ന് രാവിലെ 9ന് കാഴ്ചശ്രീബലി, വൈകിട്ട് 4ന് പകൽപ്പൂരം, വർണകാഴ്ച, രാത്രി 12ന് ആറാട്ടുബലി, ആറാട്ട്, താലം എഴുന്നള്ളിപ്പ്, 23ന് പുലർച്ചെ ഗുരുതിക്ക് ശേഷം കൊടിയിറക്കം, നട അടയ്ക്കൽ. 29ന് നടതുറപ്പ്.