സ്കൗട്ട് ആൻഡ് ഗൈഡ് ബണ്ണി സംഗമം
Monday 16 March 2026 12:18 AM IST
നീലേശ്വരം: സ്കൗട്ട് ആൻഡ് ഗൈഡ് ചിറ്റാരിക്കാൽ ഉപജില്ല പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ ബണ്ണി സംഗമം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം. സുനിൽകുമാർ സ്വാഗതം പറഞ്ഞു. ഉപജില്ല പ്രസിഡന്റ് ജോസ് തയ്യിൽ എസ്.എം.സി ചെയർമാൻ കെ. സത്യൻ, ജില്ല ഭാരവാഹികളായ ജി.കെ ഗിരീഷ്, എം.വി ജയ, വി.കെ ഭാസ്കരൻ, വി.എൽ സൂസമ്മ, ആർ.കെ ഹരിദാസ്, ടി.വി ശ്രീനിവാസൻ, സീനിയർ അസിസ്റ്റന്റ് പി.വി സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി പി.വി ദിനേശൻ, മദർ പി.ടി.എ പ്രസിഡന്റ് പി. ധന്യ, ബണ്ണി ആന്റി എ. ശോഭന സംസാരിച്ചു. സമാപന ചടങ്ങിൽ ജില്ല ട്രഷറർ വി.വി മനോജ് കുമാർ സമ്മാനദാനം നടത്തി.